പടിക്കൽ ഉണ്ട്
പടിക്കൽ ഉണ്ട്
പകുതി കത്തിതീർന്ന
ചന്ദനതിരിയുടെ
അറ്റവും;
അവളുടെ കണ്ണീരിൻ്റെ അറ്റവും,
ഒപ്പം
അവസാനമായി
നാവിൽ
ഉറ്റിക്കാൻ വച്ച
കിണ്ടിവെള്ളവും
ഇടയ്ക്കിടെ
നെഞ്ചതടിച്ചഉള്ള ആർത്തുവിളികളും.
എല്ലാം കഴിഞ്ഞ്
തുടച്ച്,
ചാണകം വാർത്ത്
മരിക്ക്ന്നെൻ്റെന്ന്
ഇട്ട മുണ്ട് മുറിച്ച്
ഒരഅറ്റം ഉമ്മറപ്പടിയിലും
മറ്റേ അറ്റം മരിച്ചോൻ വേണ്ടി ഉള്ള കണീരൊപ്പിയും
ബാക്കി അറ്റം ആ മൂലയ്കും ഇട്ടു ; എല്ലാം മരിച്ചോൻ്റെ തന്നെ .
തീർന്നില്ല
ഓൻ്റെ ഓർമയ്ക്കായി
മൂന്നാം നാൾ തെളിപ്പുണ്ട്
പയസും ചോറും;
ഓനോട് മിണ്ടാതോർക്കും
പിന്നെ
മരിച്ചോൻ്റെ വീട്ടിൽ പോണോർക്ക്
കാല് തുടയ്ക്കാൻ
മറ്റേ അറ്റം മുണ്ട്
പടിക്കൽ ഉണ്ട്
തുടച്ചിട്ടെ കേറാവൂ....
Comments
Post a Comment